+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്‍റെ മകൻ ബിജു(37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് സ
കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്‍റെ മകൻ ബിജു(37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

രാവിലെ ജയിൽ ഉദ്യോഗസ്ഥർ തടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ വാർഡിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ടിബി രോഗിയായത് കൊണ്ട് ബിജുവിനെ ഒറ്റയ്ക്ക് ഒരു സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പോക്സോ കേസ് പ്രതിയായ ബിജു കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
More in Latest News :