+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സഭയിൽ എത്തുന്നത് വല്ലപ്പോഴും, ഒന്നും ചോദിക്കുകയുമില്ല': രാഹുലിനെതിരേ സ്മൃതി

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ സഭയിൽ എന്താണ് ചെയ്യുന്നതെന്ന് പാർലമെന്‍റിലെ പ്രതിപക്ഷ ബഹളവുമായി ബന്ധപ്പെട്
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ സഭയിൽ എന്താണ് ചെയ്യുന്നതെന്ന് പാർലമെന്‍റിലെ പ്രതിപക്ഷ ബഹളവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ചോദിച്ചു.

രാഹുൽ സഭയിൽ എത്തുന്നത് വല്ലപ്പോഴുമാണ്. എത്തിയാൽ ചോദ്യങ്ങളൊന്നും ചോദിക്കില്ല. പാർലമെന്‍റ് നടപടികളെ അപമാനിക്കാനാണ് രാഹുലിന്‍റെ ശ്രമം. പാർലമെന്‍റിൽ 40 ശതമാനത്തിൽ താഴെ മാത്രം ഹാജറാണ് രാഹുലിന് ഉള്ളതെന്നും സ്മൃതി പറഞ്ഞു.
More in Latest News :