+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെയിൽവേ ട്രാക്കിന് മീതെ പറക്കുന്ന ഇൻഡിഗോ; ഇ.പിക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് ഇൻഡിഗോ വിമാനക്കമ്പനി. റെയില്‍വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന പെണ്‍കുട്
റെയിൽവേ ട്രാക്കിന് മീതെ പറക്കുന്ന ഇൻഡിഗോ; ഇ.പിക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ
കൊച്ചി: ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് ഇൻഡിഗോ വിമാനക്കമ്പനി. റെയില്‍വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

ഇൻഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇ.പി. ജയരാജനെ പരിഹസിച്ച് നിരവധി മലയാളികളാണ് കമന്‍റുകളും ട്രോളുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്നു പോയാലും ഇൻഡിഗോയിൽ കയറില്ലെന്ന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ട്രെയിനിലായിരുന്നു ഇ. പി ജയരാജന്‍ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് യാത്ര ചെയ്തത്. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കയറവേ, കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ‘ആപ്പീസ് പൂട്ടുമെന്ന്’ ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.
More in Latest News :