കൊച്ചി: രാജ്യത്തെ വായ്പകള്‍ക്കായുള്ള ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനം വര്‍ധനയോടെ 2022 മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ് യൂണിയന് സിബില്‍ പുറത്തുവിട്ട ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്ററിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കോവിഡിന്റെ പൂര്‍ണ ആഘാതത്തിനു മുന്‍പുള്ള അവസാന മാസമായ 2020 മാര്‍ച്ചിലേതിന് (94) സമാനമായ നിലയില്‍ 2022 മാര്‍ച്ചില്‍ (95) വായ്പാ വിപണി സൂചിക എത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അടിസ്ഥാനഘടകങ്ങള്‍ മെച്ചപ്പെട്ടത് ഭാവി വളര്‍ച്ചയ്ക്കും ഇന്ത്യന്‍ വായ്പാ വിപണിയുടെ തിരിച്ചുവരവിനും വഴി തുറന്നിട്ടുണ്ടെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.