ഭോപ്പാൽ: പരീക്ഷാ കോച്ചിംഗ് ഫീസ് അടയ്ക്കാന്‍ പണം മോഷ്ടിച്ച വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മധ്യപ്രദശിലെ ജബല്‍പൂരിലാണ് സംഭവം. കൗമാരക്കാരായ ശുഭം ശുക്ല(19), അഭിഷേക് ശുക്ല(18) എന്നിവരാണ് പിടിയിലായത്. രേവ ജില്ലയിലെ മിസിരിഹ ഗ്രാമവാസികളാണ് ഇരുവരും.
ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങിയ സ്ത്രീയുടെ പക്കലുണ്ടായിരുന്ന 40,000 രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. ബൈക്കിലെത്തിയ ഇരുവരും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, ഉടന്‍ നടക്കാനിരിക്കുന്ന പരീക്ഷയുടെ കോച്ചിംഗ് ഫീസ് അടയ്ക്കാനും താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാനുമാണ് പണം മോഷ്ടിച്ചതെന്ന് ഇവര്‍ പറഞ്ഞു.
തങ്ങള്‍ക്ക് പണം നല്കാന് വീട്ടില്‍ ആര്‍ക്കും നിര്‍വാഹമില്ലാത്തതിനാലാണ് മോഷ്ടിക്കാന്‍ പദ്ധതിയിട്ടതെന്നും ഇവര്‍ പറഞ്ഞു.