കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സിബിഐ ചോദ്യം ചെയ്തു. കൊച്ചി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു.
ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടരും. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ ചോദ്യം ചെയ്യല്‍. നിര്‍മാണക്കരാര്‍ ലഭിക്കാന്‍ യൂണിടാക്ക് കമ്പനിയുടമ സന്തോഷ് ഈപ്പന് സന്ദീപ് നായര്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു മൊഴി.
യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ട്സ് ഓഫീസറായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദിന് തുക നല്‍കിയെന്ന് സന്തോഷ് ഈപ്പനും പറഞ്ഞിരുന്നു. ലൈഫ് മിഷന്റെ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിര്‍മാണക്കരാര്‍ യൂണിടാക്കിന് നല്‍കിയതിന് പിന്നില്‍ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് മുന്‍ എംഎല്‍എ അനില്‍ അക്കര നല്കിയ പരാതിയിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ 21ന് വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം. ശിവശങ്കറിനെയും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.