+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നു​പു​ര്‍ ശ​ര്‍​മ്മ​യെ ഓ​ഗ​സ്റ്റ് 10 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പ്ര​വാ​ച​ക നി​ന്ദാ​കേ​സി​ല്‍ മു​ന്‍ ബി​ജെ​പി നേ​താ​വ് നു​പു​ര്‍ ശ​ര്‍​മ്മ​യെ ഓ​ഗ​സ്റ്റ് 10 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് സു​പ്രീം​കോ​ട​തി. കേ​സെ​ടു​ത്ത എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക
നു​പു​ര്‍ ശ​ര്‍​മ്മ​യെ ഓ​ഗ​സ്റ്റ് 10 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: പ്ര​വാ​ച​ക നി​ന്ദാ​കേ​സി​ല്‍ മു​ന്‍ ബി​ജെ​പി നേ​താ​വ് നു​പു​ര്‍ ശ​ര്‍​മ്മ​യെ ഓ​ഗ​സ്റ്റ് 10 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് സു​പ്രീം​കോ​ട​തി. കേ​സെ​ടു​ത്ത എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഇ​നി ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ള്‍ പു​തു​താ​യി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ലും ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9 കേ​സു​ക​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റെ​ല്ലാ കേ​സു​ക​ളും റ​ദ്ദാ​ക്കി ഡ​ല്‍​ഹി​യി​ലെ മാ​ത്രം എ​ഫ്‌​ഐ​ആ​ര്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നു​പു​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നു​പു​റി​ന്‍റെ ആ​വ​ശ്യ​ത്തി​ല്‍ കേ​സെ​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ള്‍ നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം ല​ഭി​ച്ച ശേ​ഷം എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

നേ​ര​ത്തെ സ​മാ​ന ആ​വ​ശ്യ​വു​മാ​യി നു​പു​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സു​ക​ള്‍ റ​ദ്ദാ​ക്കാ​ന്‍ അ​ത​ത് ഹൈ​ക്കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു അ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

എ​ന്നാ​ല്‍ ത​നി​ക്കെ​തി​രെ പ​ല​രും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ച്ച​തെ​ന്ന് നു​പു​ര്‍ വ്യ​ക്ത​മാ​ക്കി. ത​ന്നെ വ​ധി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് ഒ​രാ​ള്‍ നു​ഴ​ഞ്ഞ് ക​യ​റി​യി​ട്ടു​ണ്ടെ​ന്നും നു​പു​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.
More in Latest News :