+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസുകാർ പിണറായിയുടെ വീട്ടുപണി ചെയ്യുന്നതാണ് നല്ലത്: ഷാഫി

തിരുവനന്തപുരം: കെ.എസ്. ശബരീനാഥന്‍റെ അറസ്റ്റിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖ ചമച്ചാണ് പaലീസ് ശബരീനാഥനെ അറസ്റ്റ് ച
പോലീസുകാർ പിണറായിയുടെ വീട്ടുപണി ചെയ്യുന്നതാണ് നല്ലത്: ഷാഫി
തിരുവനന്തപുരം: കെ.എസ്. ശബരീനാഥന്‍റെ അറസ്റ്റിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖ ചമച്ചാണ് പaലീസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതെന്നും ഷാഫി ആരോപിച്ചു.

പോലീസ് ഈ പണി നിര്‍ത്തി സിപിഎമ്മിന്‍റെ പോഷക സംഘടനകളില്‍ വല്ലതിലും ചേര്‍ന്ന് പിണറായി വിജയന് വിടുപണി ചെയ്യുന്നതാണ് നല്ലത്. ഇനി മുതൽ ഡിജിപി സ്ഥാനത്തും മറ്റ് ഉന്നത സ്ഥാനത്തും പാർട്ടിക്കാരെയും ഡിവൈഎഫ്ഐ നേതാക്കളെയും വച്ചാൽ മതിയെന്നും ഷാഫി പരിഹസിച്ചു.

കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിഷേധങ്ങളെ തടയിടാൻ ശ്രമിക്കുന്ന ഏകാധിപതിയായി പിണറായി മാറിയിരിക്കുകയാണെന്നും ഷാഫി വിമർശിച്ചു.
More in Latest News :