+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണൽ മാഫിയയുടെ ക്രൂരത; ഹരിയാനയിൽ ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു

ചണ്ഡിഗഡ്: ഹരിയാനയിൽ മണൽ ഖനന മാഫിയ ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു. നുഹുവിലെ ആരവല്ലി പർവതനിരയ്ക്ക് സമീപമുള്ള പച്ചഗാവിലാണ് സംഭവം. അനധികൃത മണൽ ഖനനം തടയാൻ പോയ ഡിഎസ്പി സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് ഡിഎസ്പിയും സംഘവും സംഭവസ്ഥലത്തെത്തിയത്. പോലീസുകാരെ കണ്ടതോടെ അധനികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്നവർ ട്രക്കുകളിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസുകാർ റോഡ് തടഞ്ഞതോടെ ഇവർക്ക് നേരെ ട്രക്ക് ഇടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.

ഡിഎസ്പി സുരേന്ദ്ര സിംഗിന്‍റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതായാണ് റിപ്പോർട്ട്. രണ്ടു പോലീസുകാർ ട്രക്ക് ഇടിക്കാതെ ചാടി രക്ഷപ്പെട്ടു. സംഭവശേഷം പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
More in Latest News :