+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടൊ​പ്പം എ​ത്തി​
മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു
ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടൊ​പ്പം എ​ത്തി​യാ​ണ് മാ​ര്‍​ഗ​ര​റ്റ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചത്.

എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍, സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെച്ചൂ​രി, സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​രാ​ജ എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നെ​ത്തി.

രാ​ജ​സ്ഥാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ന്‍ ഗ​വ​ര്‍​ണ​റും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​ണ് മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ. എ​ന്‍​ഡി​എ​യു​ടെ സ്ഥാ​നാ​ര്‍​ഥി ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ തി​ങ്ക​ളാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ര്‍​ക്കൊ​പ്പം എ​ത്തി​യാ​ണ് ധ​ന്‍​ക​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.
More in Latest News :