+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോളർ കടത്ത് കേസ്: സ്വപ്നയും സരിത്തും നേരിട്ട് ഹാജരാകില്ല

കൊച്ചി : ഡോളർകടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്നിൽ നേരിട്ട് ഹാജരാകില്ല. ഓൺലൈനായി ഇവരുടെ അഭിഭാഷകൻ ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ 11 ന് ഹാജരാകാൻ ആവശ്യപ്പെട്ട
ഡോളർ കടത്ത് കേസ്: സ്വപ്നയും സരിത്തും നേരിട്ട് ഹാജരാകില്ല
കൊച്ചി : ഡോളർകടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്നിൽ നേരിട്ട് ഹാജരാകില്ല. ഓൺലൈനായി ഇവരുടെ അഭിഭാഷകൻ ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രാവിലെ 11 ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇരുവർക്കും കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നത്. അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ സിബിഐ ഓഫീസിൽ ഹാജരായി.

സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ സിബിഐ ചോദ്യം ചെയ്യുന്നത്. നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കന്പനി ഉടമ സന്തോഷ് ഈപ്പൻ സന്ദീപ് നായർക്ക് കൈക്കൂലി നൽകിയെന്നാണ് മൊഴി.
More in Latest News :