+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരണഘടനയെ അപമാനിച്ചിട്ടില്ല: നിയമസഭയിൽ വിശദീകരണവുമായി സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്ന് മുൻ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വിശദീകരിച്ചു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നും ഭരണഘടനയെ സംരക്ഷിക്കണമ
ഭരണഘടനയെ അപമാനിച്ചിട്ടില്ല: നിയമസഭയിൽ വിശദീകരണവുമായി സജി ചെറിയാൻ
തിരുവനന്തപുരം: മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്ന് മുൻ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വിശദീകരിച്ചു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാമൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണെന്നാണ് പറഞ്ഞത്. ഭരണഘടനയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവന നടത്തി. ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചതിനെ തുടർന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
More in Latest News :