+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യക്കാരൻ ബ്രിട്ടൻ ഭരിക്കുമോ..? മൂന്നാം റൗണ്ടിലും ഋഷി സുനാക് മുന്നിൽ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ ബോറിസ് ജോൺസന്‍റെ പിൻഗാമിയെ കണ്ടെത്താനായി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാർ നടത്തുന്ന വോട്ടെടുപ്പിന്‍റെ മൂന്നാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി
ഇന്ത്യക്കാരൻ ബ്രിട്ടൻ ഭരിക്കുമോ..? മൂന്നാം റൗണ്ടിലും ഋഷി സുനാക് മുന്നിൽ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ ബോറിസ് ജോൺസന്‍റെ പിൻഗാമിയെ കണ്ടെത്താനായി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാർ നടത്തുന്ന വോട്ടെടുപ്പിന്‍റെ മൂന്നാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനാക് മുന്നിൽ. അദ്ദേഹത്തിന് 115 വോട്ടുകൾ ലഭിച്ചു.

മുൻ പ്രതിരോധമന്ത്രി പെന്നി മോർഡോണ്ട് 82 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടും നേടി സുനകിന് പിന്നിലുണ്ട്. ചൊവ്വാഴ്ച നാലാം റൗണ്ട് വോട്ടെടുപ്പ് നടക്കും. രണ്ട് സ്ഥാനാർഥികൾ ശേഷിക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പ് ബുധനാഴ്ച നടക്കും.

തുടർന്ന് പാർട്ടിക്കുള്ളിൽ നടക്കുന്ന അന്തിമ വോട്ടെടുപ്പിലാണു പ്രധാനമന്ത്രിയെ കണ്ടെത്തുക. സെപ്റ്റംബർ അഞ്ചിനു പുതിയ നേതാവിനെ പ്രഖ്യാപിക്കും. ഋഷി സുനക് വിജയിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യ വംശജനാകും അദ്ദേഹം.
More in Latest News :