+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​മ്പി​ക്കു​ള​ത്തു​നി​ന്നു വെ​ള്ളം ഒ​ഴു​ക്കി വി​ടു​മ്പോ​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം: സ്റ്റാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: പ​റ​മ്പി​ക്കു​ളം റി​സ​ർ​വോ​യ​റി​ലെ വെ​ള്ളം ഒ​ഴു​ക്കി വി​ടു​മ്പോ​ൾ ക​ർ​ക്ക​ശ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ
പ​റ​മ്പി​ക്കു​ള​ത്തു​നി​ന്നു വെ​ള്ളം ഒ​ഴു​ക്കി വി​ടു​മ്പോ​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം: സ്റ്റാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്
തി​രു​വ​ന​ന്ത​പു​രം: പ​റ​മ്പി​ക്കു​ളം റി​സ​ർ​വോ​യ​റി​ലെ വെ​ള്ളം ഒ​ഴു​ക്കി വി​ടു​മ്പോ​ൾ ക​ർ​ക്ക​ശ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ദീ തീ​ര​ത്തു വ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന​യ​ച്ച ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചു​കൊ​ണ്ടാ​ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ കാ​ര​ണം റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നാ​ൽ ജൂ​ലൈ18 മു​ത​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് അ​ധി​ക ജ​ലം ഒ​ഴു​ക്കി വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ക​ത്ത​യ​ച്ച​ത്.
More in Latest News :