+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ.പി. ജയരാജന് യാത്രാവിലക്ക്: ഇൻഡിഗോ കമ്പനിക്കെതിരേ സിപിഎം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം. വസ്തുതകള്‍ പൂർണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം സ
ഇ.പി. ജയരാജന് യാത്രാവിലക്ക്: ഇൻഡിഗോ കമ്പനിക്കെതിരേ സിപിഎം
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം. വസ്തുതകള്‍ പൂർണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർക്കെതിരേ ഇൻഡിഗോ നടപടിയെടുത്തിരുന്നു. ഇൻഡിഗോ വിമാനത്തിൽ ജയരാജന് മൂന്നാഴ്ചത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തി.
More in Latest News :