+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തെ​റ്റ് പ​റ്റി, ക്ഷ​മ ചോ​ദി​ക്കു​ന്നു': മ​ണി​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ. ​സു​ധാ​ക​ര​ൻ

ന്യൂഡൽഹി: എം.എം. മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പെട്ടന്നുണ്ടായ ക്ഷോഭത്തിൽ ചിന്തിക്കാതെ പറഞ്ഞുപോയതാണ്. തെറ്റിനെ തെറ്റായി കാണുന്നു. ന്യായീകരണത്തിനില
ന്യൂഡൽഹി: എം.എം. മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പെട്ടന്നുണ്ടായ ക്ഷോഭത്തിൽ ചിന്തിക്കാതെ പറഞ്ഞുപോയതാണ്. തെറ്റിനെ തെറ്റായി കാണുന്നു. ന്യായീകരണത്തിനില്ലെന്നും സുധാകരൻ പറഞ്ഞു.

നേരത്തേ, മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം. മണിയുടെ ഫോട്ടോ പതിപ്പിച്ച സംഭവത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സുധാകരൻ അധിക്ഷേപം നടത്തിയത്.

മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നാണെന്നും ഒറിജിനലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു.

സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരൻ പറഞ്ഞു.
More in Latest News :