+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ല്‍നി​ന്ന് എത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ പ​രി​യാ​രം മെ​ഡി​ക്ക​ല
സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ല്‍നി​ന്ന് എത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ള്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 13നാ​ണ് ഇ​യാ​ള്‍ ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടായ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം യു​എ​ഇ​യി​ല്‍​നി​ന്ന് വ​ന്ന കൊ​ല്ലം സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.ജാഗ്രതാ നടപടികളുടെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.
More in Latest News :