തിരുവനന്തപുരം: എം.എം. മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം. മണിയുടെ ഫോട്ടോ പതിപ്പിച്ച സംഭവത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അധിക്ഷേപം നടത്തിയത്.
മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നാണെന്നും ഒറിജിനലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു.
സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരൻ ചോദിച്ചു.