തിരുവനന്തപുരം: എം.എം. മണിക്കെതിരായ അധിക്ഷേപത്തില്‍ ഖേദപ്രകടനം നടത്തി മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. നേതൃത്വത്തിന്റെ തീരുമാനപ്രകാരം ആയിരുന്നില്ല ബോര്‍ഡ് വച്ചതെന്നും സംഭവത്തിൽ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം നടന്നത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം. മണിയുടെ ഫോട്ടോ പതിപ്പിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പ്രതിഷേധം വിവാദമായതിനെ തുടർന്ന് പ്രവർത്തകർ ഫ്ളക്സ് ഒളിപ്പിച്ചിരുന്നു.