+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ല്‍ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 മ​ര​ണം

ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ര്‍ ജി​ല്ല​യി​ല്‍ പാ​ല​ത്തി​ല്‍ നി​ന്ന് ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ര്‍ മ​രി​ച്ചു. 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 15 പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല
മ​ധ്യ​പ്ര​ദേ​ശി​ല്‍ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 മ​ര​ണം
ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ര്‍ ജി​ല്ല​യി​ല്‍ പാ​ല​ത്തി​ല്‍ നി​ന്ന് ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ര്‍ മ​രി​ച്ചു. 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 15 പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്പ​തോ​ളം ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന ബ​സി​ലെ മ​റ്റു​ള്ള​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ഇ​ന്‍​ഡോ​റി​ല്‍ നി​ന്ന് പു​നെ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട​ ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഖ​ല്‍​ഗാ​ട്ടി​ലു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍​ത്ത് ന​ര്‍​മ​ദ ന​ദി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. 100 അ‌ടിയോളം താ​ഴ്ചയി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബ​സ് ന​ദി​യി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തു.
More in Latest News :