തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ ശബരിനാഥനെതിരെ നടപടിയെടുത്താൽ ഇ.പി. ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഈഡൻ എംപി. ഇൻഡിഗോയുടെ നടപടിയോടെ ഇ.പി. ജയരാജൻ കുറ്റക്കാരനാണെന്ന് വ്യക്തമായെന്നും ഹൈബി പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശബരിനാഥന് നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11ന് ഹാജരാകാന്‍ നിര്‍ദേശിച്ച് ശബരിനാഥന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്.
പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരീനാഥനാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥന് യൂത്ത്കോൺഗ്രസിന്റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിർദേശിക്കുന്നതിന്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
ലഭിച്ച തെളിവുകള്‍ ശരിയെന്ന് കണ്ടാല്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും.