ആലപ്പുഴ: കിഫ്ബിയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇഡിയുടേത് രാഷ്ട്രീയനീക്കമാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ അസാധ്യമെന്ന് കരുതിയ കാര്യങ്ങളാണ് കിഫ്ബി വഴി ചെയ്യുന്നത്. അത് ബിജെപിയെ അലോസരപ്പെടുത്തുകയാണ്. ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.