ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ പരിശീലകൻ ചാവി ഹെർണാണ്ടസിനു പ്രവേശനം നിഷേധിച്ച് അമേരിക്ക. പാസ്പോർട്ടിലെ പിഴവിനെത്തുടർന്നാണു നടപടി. ഇതോടെ അമേരിക്കയിൽ പ്രീ സീസണ് പരിശീലനത്തിനായി പുറപ്പെട്ട ബാഴ്സ ടീമിനൊപ്പം ചാവിക്കു പോകാനായില്ല.
ഖത്തർ ക്ലബ്ബ് അൽ സാദിൽ കളിക്കവേ ഇറാനിൽ മൂന്നു തവണ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ യുഎസ് അധികൃതർ ചാവിയോട് ആവശ്യപ്പെട്ടതായാണു വിവരം. ഇറാനുമായി യുഎസ് സർക്കാരിന് ഔദ്യോഗിക നയതന്ത്രബന്ധമില്ല.