+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാത്രാവിമാനങ്ങളുടെ യന്ത്രത്തകരാർ: റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡൽഹി: വിമാനങ്ങളുടെ തുടർച്ചയായുള്ള യന്ത്രത്തകരാറിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റിപ്പോർട്ട് തേടി. വിഷയത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേ
യാത്രാവിമാനങ്ങളുടെ യന്ത്രത്തകരാർ: റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡൽഹി: വിമാനങ്ങളുടെ തുടർച്ചയായുള്ള യന്ത്രത്തകരാറിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റിപ്പോർട്ട് തേടി. വിഷയത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

യോഗത്തിൽ ഡിജിസിഎയുടെ സുരക്ഷാ മേൽനോട്ടം കർശനമാക്കുന്നതിനും, കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രി പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും, സുരക്ഷയുടെ കാര്യത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
More in Latest News :