+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്ര​വാ​ദി​യെ​ന്ന് ആ​രോ​പ​ണം; ആ​ദി​വാ​സി സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി

ഭുവനേശ്വർ: മ​ന്ത്ര​വാ​ദി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി. ഒ​ഡീ​ഷ​യി​ലെ മ​യൂ​ര്‍​ബ​ഞ്ചി​ലാ​ണ് സം​ഭ​വം. ജാം​ദ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ലെ ബ​ദം​തോ​ലി​യ ഗ്രാ​മ​
മ​ന്ത്ര​വാ​ദി​യെ​ന്ന് ആ​രോ​പ​ണം; ആ​ദി​വാ​സി സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി
ഭുവനേശ്വർ: മ​ന്ത്ര​വാ​ദി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി. ഒ​ഡീ​ഷ​യി​ലെ മ​യൂ​ര്‍​ബ​ഞ്ചി​ലാ​ണ് സം​ഭ​വം. ജാം​ദ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ലെ ബ​ദം​തോ​ലി​യ ഗ്രാ​മ​ത്തി​ലെ ഗം​ഗി ജ​മു​ദ(70)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗം​ഗി മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്നു​വെ​ന്ന് സം​ശ​യി​ച്ച് അ​തേ ഗ്രാ​മ​ത്തി​ലെ 60 കാ​ര​നാ​യ മ​ദ​ൻ പിം​ഗു​വ​യാ​ണ് ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗം​ഗി ജ​മു​ദ​യെ റൈ​രം​ഗ്പൂ​ർ സ​ബ് ഡി​വി​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ മ​ദ​ൻ പിം​ഗു​വ, ക​മ​ലാ​കാ​ന്ത ദാ​സ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
More in Latest News :