ലക്നോ: ബഹുനില മന്ദിരത്തില്‍ നിന്നും കുരങ്ങുകള്‍ വലിച്ചെറിഞ്ഞ നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബറേലിയിലെ ദുങ്ക ഗ്രാമവാസിയായ നിര്‍ദേശ് ഉപാധ്യായയുടെ കുഞ്ഞാണ് മരിച്ചത്.
മൂന്ന് നില വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നുമാണ് കുരങ്ങുകള്‍ കുട്ടിയെ വലിച്ചെറിഞ്ഞത്. ഭാര്യയും കുട്ടിയുമായി നിര്‍ദേശ് വീടിന്റെ ടെറസില്‍ നിന്നപ്പോഴാണ് ഒരുകൂട്ടം കുരങ്ങുകള്‍ ഇവിടേക്ക് എത്തിയത്. കുരങ്ങുകളെ ഓടിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ പോയില്ല.
നിർദേശും ഭാര്യയും കുഞ്ഞുമായി ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും കുരങ്ങുകള്‍ ഇവരെ വളഞ്ഞു. ഇതിനിടെ നിര്‍ദേശിന്റെ കൈയില്‍ നിന്നും കുഞ്ഞ് താഴെ വീണു. ഞൊടിയിടയില്‍ കുഞ്ഞിനെ കൈക്കലാക്കിയ കുരങ്ങന്മാര് കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ കുഞ്ഞ് മരിച്ചു.