+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിണറായി സിപിഐയില്‍ അടിമകളെ "ഒണ്ടാക്കി'യെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: സിപിഐ ദേശീയ വനിതാ നേതാവ് ആനി രാജക്കെതിരായി എം.എം. മണിയില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി ഷാഫി പറമ്പില്‍ എംഎല്‍എ. പി
പിണറായി സിപിഐയില്‍ അടിമകളെ
പാലക്കാട്: സിപിഐ ദേശീയ വനിതാ നേതാവ് ആനി രാജക്കെതിരായി എം.എം. മണിയില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി ഷാഫി പറമ്പില്‍ എംഎല്‍എ.

പിണറായി സിപിഐയില്‍ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് മണി ആനി രാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തതെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പിണറായി സിപിഐയിൽ അടിമകളെ 'ഒണ്ടാക്കുന്നത്' കൊണ്ടാണ് MM മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാൻ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്.

കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്‍റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാൽ പിണറായി വിജയന്‍റെ അടിമയാകലല്ല എന്ന് പറയാൻ ഒരു വെളിയം ഭാർഗവാനോ സഖാവ് ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും.
More in Latest News :