മാഞ്ചസ്റ്റർ: ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയിച്ചു. ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാമെന്നിരിക്കേ ഫൈനലിന് സമാനമായ പോരാട്ടമാണ് മാഞ്ചസ്റ്ററിൽ നടക്കുന്നത്.
പരിക്ക് മൂലം ജസ്പ്രീത് ബുംറ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ആദ്യ രണ്ടു മത്സരത്തിൽ നിന്ന് എട്ട് വിക്കറ്റുകൾ ബുംറ സ്വന്തമാക്കിയിരുന്നു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു.
മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് പരമ്പര പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. ബാറ്റ്സ്മാൻമാർ ഫോം കണ്ടെത്താൻ വിഷമിക്കുന്നതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയാകുന്നത്.