തിരുവനന്തപുരം: എം.എം.മണിയെ വിമര്‍ശിച്ച ആനി രാജ സിപിഐയില്‍ ഒറ്റപ്പെടുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ആനി രാജയെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സിപിഐ നടപടി ശരിയായില്ല. അവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം നടപടികളിൽ ഇടപെടാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ പ്രസ്താവനയോട് കാനം രാജേന്ദ്രന് പ്രതികരിക്കാത്തത് മോശമാണ്. മണി എല്ലാ കാലത്തും വായില്‍തോന്നിയത് വിളിച്ചുപറയുന്ന നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും സുധാകരൻ പറഞ്ഞു.