+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിം​ഗ​പ്പു​ർ യാ​ത്ര​യ്ക്ക് അ​നു​മ​തി വൈ​കു​ന്നു; മോ​ദി​ക്ക് ക​ത്തെ​ഴു​തി കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: സിം​ഗ​പ്പു​ർ യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത് എ​ഴു​തി.

ത​ന്‍റെ സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശ​നം ത​ട​യു​ന്ന​ത് രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും യാ​ത്ര ഇ​ന്ത്യ​യു​ടെ യ​ശ​സു​യ​ർ​ത്താ​ൻ പോ​ന്ന​താ​ണെ​ന്നും കേ​ജ​രി​വാ​ൾ മോ​ദി​ക്കു​ള്ള ക​ത്തി​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി മോ​ഡ​ൽ വി​ക​സ​നം ലോ​ക​നേ​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​രു​തെ​ന്നും അ​ദേ​ഹം കു​റി​ച്ചു.

രാ​ജ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​മാ​രും മ​ന്ത്രി​മാ​രും വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് മു​ന്പാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മതി വാ​ങ്ങേ​ണ്ട​തു​ണ്ട്. സിം​ഗ​പ്പു​രി​ൽ ന​ട​ക്കു​ന്ന "ലോ​ക സി​റ്റി സ​മ്മേ​ള​ന’​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​നു​മ​തി തേ​ടി ജൂ​ണ്‍ ആ​ദ്യ​വാ​ര​മാ​ണ് കേ​ജ​രി​വാ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്സേ​ന ത​ന്‍റെ സിം​ഗ​പ്പു​ർ യാ​ത്ര​യ്ക്ക് ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്ന് കേ​ജ​രി​വാ​ൾ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.
More in Latest News :