ഗയാന: ബംഗ്ലാദേശ് ഓപ്പണർ തമീം ഇക്ബാൽ രാജ്യാന്തര ട്വന്റി-20 മത്സരങ്ങളിൽ നിന്ന് വിരമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പരയ്ക്ക് ശേഷം ഫേസ്ബുക്കിലൂടെയാണ് തമീം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
ബംഗ്ല ഭാഷയിൽ എഴുതിയ രണ്ടുവരി കുറിപ്പിൽ ഇനി മുതൽ തന്നെ ട്വന്റി-20 മത്സരങ്ങളിൽ നിന്ന് വിരമിച്ച താരമായി പരിഗണിക്കണമെന്ന് തമീം പറഞ്ഞു. ഏവർക്കും നന്ദി അർപ്പിക്കുന്നതായും അദേഹം കുറിച്ചു.
ബംഗ്ലാദേശിനായി 78 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 1758 റണ്‍സ് നേടിയ താരം ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും നേടിയിട്ടുണ്ട്.രാജ്യാന്തര ട്വന്റി-20 മത്സരങ്ങളിൽ സെഞ്ചുറി നേടിയിട്ടുള്ള ഏക ബംഗ്ല താരമാണ് തമീം.
2020-ൽ മിർപുറിൽ നടന്ന ബംഗ്ല-സിംബാബ് വെ മത്സരത്തിലാണ് തമീം അവസാനമായി രാജ്യാന്തര ട്വന്റി-20 കുപ്പായം അണിഞ്ഞത്. 2021-ലെ ട്വന്റി-20 ലോകകപ്പിൽ നിന്ന് തമീം വിട്ടുനിന്നിരുന്നു.