+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജി​യോ സിം ​ഉ​ള്ള വി​വോ ഫോ​ണ്‍ ആ​രു​ടേ​തെ​ന്നു കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത് ക​ണ്ടെ​ത്ത​ണ​മെ​ന്ന് കോ​ട​തി. ജി​യോ സിം ​ഉ​ള്ള വി​വോ ഫോ​ണ്‍ ആ​രു​ടേ​തെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. വി​വോ ഫോ​ണി​ലി​ട്ട് മെ​മ്മ​റി കാ​ര്
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജി​യോ സിം ​ഉ​ള്ള വി​വോ ഫോ​ണ്‍ ആ​രു​ടേ​തെ​ന്നു കോ​ട​തി
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത് ക​ണ്ടെ​ത്ത​ണ​മെ​ന്ന് കോ​ട​തി. ജി​യോ സിം ​ഉ​ള്ള വി​വോ ഫോ​ണ്‍ ആ​രു​ടേ​തെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. വി​വോ ഫോ​ണി​ലി​ട്ട് മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ച​ത് ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

2021 ജൂ​ലൈ 19നാ​ണ് അ​വ​സാ​ന​മാ​യി മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കു​ന്ന​ത് ശ​രി​യ​ല്ല.

ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് മെ​മ്മ​റി കാ​ര്‍​ഡ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ​ല​ത​വ​ണ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും താ​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടി​ല്ല. വി​ചാ​ണ​ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​ല​പാ​ടെ​ന്നും വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി വ്യ​ക്ത​മാ​ക്കി.

തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്ദേ​ശ​മു​ണ്ടോ എ​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് കോ​ട​തി ആ​രാ​ഞ്ഞു. ജൂ​ലൈ 19 ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.
More in Latest News :