അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന് ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം.
അഹമ്മദ് പട്ടേലിനെതിരേ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ സംഘം ഉന്നയിച്ചിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കുടുക്കാന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
ഗുജറാത്തില്‍ അധികാരത്തിലിരുന്ന മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയായിരുന്നു ഗൂഡാലോചനയുടെ ലക്ഷ്യം. നിരപരാധികളെ കേസില്‍ കുടുക്കിയതിന് മുപ്പതുലക്ഷം രൂപ ടീസ്റ്റ സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ കൈക്കൂലി നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് നിരപരാധികള്‍ക്കെതിരെ തെളിവുണ്ടാക്കിയെന്നാരോപിച്ച് ടീസ്റ്റ സെതല്‍വാദിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്.ബി.ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരും ടീസ്റ്റയ്ക്കൊപ്പം അറസ്റ്റിലായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേല്‍ 2020ലാണ് മരണമടഞ്ഞത്.