+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ല; നടൻ ശ്രീനാഥ് ഭാസിക്കെതിരേ അച്ചടക്ക നടപടിക്ക് സാധ്യത

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യസമയത്ത് എത്തുന്നില്ലെന്നും നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ഫിലിം ചേന്പർ.

സിനിമാമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാനായി വിവിധ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന ഫിലിം ചേന്പർ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ശ്രീനാഥ് ഭാസി നിജസ്ഥിതി ഫിലിം ചേന്പറിലെത്തി അറിയിക്കണമെന്നാണ് നിർദേശം.

നടന് ഇനിയുള്ള പ്രോജക്ടുകൾക്ക് അനുമതി നൽകുന്പോൾ ചേന്പറുമായി ആലോചിക്കണമെന്നും നിർദേശമുണ്ട്. ശ്രീനാഥ് ഭാസിക്ക് അമ്മയിൽ മെന്പർഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേന്പർ മുൻകൈയെടുക്കുന്നത്.

നടൻമാർ ചില പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരെ മാനേജർ ആക്കിയത് ഇനി അനുവദിക്കില്ലെന്നും ചേന്പറിന്‍റെ യോഗത്തിൽ തീരുമാനമെടുത്തു. താരങ്ങളുടെ ശന്പളം കുറയ്ക്കുന്ന കാര്യത്തിൽ അടുത്ത മാസം വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും.
More in Latest News :