തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. തൃശൂര്‍ മേയറുടെ കാര്‍ തടഞ്ഞ സംഭവത്തിലാണ് കേസെടുത്തത്. കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് രാജന് പല്ലന്, ജോണ്‍ ഡാനിയല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
മാസ്റ്റര്‍ പ്ലാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ മേയര്‍ എം.കെ.വര്‍ഗീസ് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് പുറത്തിറങ്ങുകയായിരുന്നു. ഒരു മാസ്റ്റര്‍ പ്ലാന്‍ നിലവിലിരിക്കെ അതു റദ്ദാക്കാന്‍ അധികാരമില്ലെന്ന വാദമുയര്‍ത്തിയായിരുന്നു നടപടി.
ഹാള്‍ വിട്ടിറങ്ങിയ മേയര്‍ ഔദ്യോഗിക കാറില്‍ കയറി പോകാന്‍ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷം തടഞ്ഞത്. പിന്നീട് കോര്‍പ്പറേഷന്റെ ജീപ്പില്‍ കയറിയാണ് മേയര്‍ സ്ഥലം വിട്ടത്.