+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മങ്കി പോക്സ്: വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, രോഗി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറെ കണ്ടെത്തി

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയെത്തുടർന്ന് വിമാനത്താവളങ്ങളിലും ജാഗ്രത. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാർ ഉടൻതന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നാണ് നിർദേശം. കൂടാതെ 21 ദിവസംവരെ സ്വയം നിരീ
മങ്കി പോക്സ്: വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, രോഗി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറെ കണ്ടെത്തി
തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയെത്തുടർന്ന് വിമാനത്താവളങ്ങളിലും ജാഗ്രത. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാർ ഉടൻതന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നാണ് നിർദേശം. കൂടാതെ 21 ദിവസംവരെ സ്വയം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.

എല്ലാ ജില്ലകളിലും ഐസലേഷൻ വാർഡുകളും സജ്ജീകരിക്കുകയാണ്. അതേസമയം മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെ കണ്ടെത്തി. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെയാണ് കണ്ടെത്തിയത്.

രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മങ്കി പോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിൽ കഴിഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തും.

എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ നിന്നുള്ളവർ രോഗിയ്ക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചതിനാലാണ് പ്രത്യേക ജാഗ്രതാ നിർദേശം.
More in Latest News :