+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണം ബം​പ​റ​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ ശ​മ്പ​ളം കൊ​ടു​ക്കാ​മാ​യി​രു​ന്നെ​ന്ന് ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: ഓ​ണം ബം​പ​റ​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ ജീവനക്കാരുടെ ശ​മ്പ​ളം കൊ​ടു​ക്കാ​മാ​യി​രു​ന്നെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. 25 കോ​ടി രൂ​പ സ​മ്മാ​ന​തു​ക​യു​ള്ള
ഓ​ണം ബം​പ​റ​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ ശ​മ്പ​ളം കൊ​ടു​ക്കാ​മാ​യി​രു​ന്നെ​ന്ന് ആ​ന്‍റ​ണി രാ​ജു
തി​രു​വ​ന​ന്ത​പു​രം: ഓ​ണം ബം​പ​റ​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ ജീവനക്കാരുടെ ശ​മ്പ​ളം കൊ​ടു​ക്കാ​മാ​യി​രു​ന്നെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. 25 കോ​ടി രൂ​പ സ​മ്മാ​ന​തു​ക​യു​ള്ള ഓ​ണം ബം​പ​റി​ന്‍റെ പു​തി​യ ടി​ക്ക​റ്റ് പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

കെ​എ​സ്ആ​ര്‍​ടി​സി ഗു​രു​ത​ര​മാ​യ ശ​മ്പ​ള പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ളാ​ണ് മ​ന്ത്രി ക്രൂ​ര​മാ​യ ത​മാ​ശ പ​റ​ഞ്ഞ് ചി​രി​ക്കു​ന്ന​തെ​ന്ന് വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​യ്ക്ക​കം ശ​മ്പ​ളം കൊ​ടു​ത്തു തീ​ര്‍​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും ശ​മ്പ​ള വി​ത​ര​ണം ഇ​തു​വ​രെ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ല.

ഈ ​മാ​സം പ​കു​തി​യാ​യി​ട്ടും കെ​എ​സ്ആ​ര്‍​ടി​സി ജീവനക്കാരുടെ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം കൊ​ടു​ത്തു തീ​ര്‍​ന്നി​ട്ടി​ല്ല. മെ​യ് മാ​സ​ത്തെ ശ​മ്പ​ളം കൊ​ടു​ത്തു തീ​ര്‍​ത്ത​ത് ജൂ​ലൈ ര​ണ്ടി​ന് മാ​ത്ര​മാ​ണ്.

ഈ ​മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കാ​ന്‍ 60 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ധ​ന​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ധ​ന​വ​കു​പ്പ് ഈ ​ഫ​യ​ല്‍ മ​ട​ക്കി​യെ​ന്നാ​ണ് വി​വ​രം.
More in Latest News :