യൂജിൻ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് പുരുഷ വിഭാഗം ലോംഗ് ജംപിൽ മലയാളി താരം എം.ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ മത്സരത്തിൽ എട്ട് മീറ്റർ ദൂരം കണ്ടെത്തി ഏഴാമനായാണ് ശ്രീശങ്കർ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്.
ഇന്ത്യൻ താരങ്ങളായ ജെസ്വിൻ ആൽഡ്രിൻ, മുഹമ്മദ് അനസ് യാഹിയ എന്നിവർ പ്രാഥമിക റൗണ്ടിൽ പുറത്തായി. ജെസ്വിൻ 7.79 മീറ്ററും യാഹിയ 7.73 മീറ്ററും ദൂരം കണ്ടെത്തിയെങ്കിലും ഫൈനൽ പ്രവേശനം ഉറപ്പാക്കുന്ന ആദ്യ പന്ത്രണ്ട് സ്ഥാനങ്ങൾക്ക് പുറത്താണ് മത്സരം പൂർത്തിയാക്കിയത്.
ലോംഗ് ജംപിലെ ദേശീയ റെക്കോർഡ് ഉടമയായ ശ്രീശങ്കർ ഫൈനൽ മത്സരത്തിൽ ഗ്രീസിന്റെ ഒളിംപിക് ചാന്പ്യനായ മിൽതിയാഡിസ് ടെനോഗ്ലു അടക്കമുള്ള താരങ്ങളെ നേരിടും.