കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിൽ രണ്ട് ദിവസമായി നടന്ന രാജ്യാന്തര സെമിനാർ ന്ധതനിമ- 2017’ ഇന്നലെ സമാപിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ച്ചർ വിഭാഗം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐഐഎ) കോഴിക്കോട് ചാപ്റ്ററിന്റെയും പൂനെ എക്സിസ്റ്റെൻഷ്യൽ നോളജ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഡിസൈൻ അധ്യയനത്തിലെ വെല്ലുവിളികളും വാസ്തുവിദ്യയിലെ സൗന്ദര്യശാസ്ത്രവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
കലയിലും കെട്ടിടങ്ങളുടെ രൂപകൽപ്പനയിലുമുൾപ്പടെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാതെ അനുകരണം പിൻതുടരുന്ന അവസ്ഥ സെമിനാറിൽ ചർച്ചയായി. അനുകരണത്തിലൂടെ പല മനുഷ്യ നിർമ്മിതികളുടെയും യഥാർത്ഥ സൗന്ദര്യമാണ് നഷ്ടപ്പെടുന്നതെന്നും സെമിനാർ ചൂണ്ടികാട്ടി.
പല നിർമ്മിതികളുടെയും തനതായുള്ള സൗന്ദര്യബോധം പുനർ സൃഷ്ടിക്കുന്നതിനുള്ള വഴികളും സെമിനാറിൽ ചർച്ച ചെയ്തു. സെമിനാറിന്റെ ഭാഗമായി വാസ്തുകലയിലെ രൂപകൽപ്പനയും സൗന്ദര്യബോധവുമടക്കം ഒൻപതോളം വിവിധ വിഷയങ്ങളിൽ എഴുപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ക്ലോഡ് അൽവാരിസ്, കലാരക്ഷ ട്രസ്റ്റിന്റെ സഹ സ്ഥാപകയായ ജൂഡി ഫ്രേറ്റർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ച്ചർ വിഭാഗം മേധാവി ഡോ.നസീർ എംഎ, അസോസിയേറ്റ് പ്രൊഫ. പി.പി. അനിൽകുമാർ, പൂനെ എക്സിസ്റ്റെൻഷ്യൽ നോളജ് ഫൗണ്ടേഷൻ സഹസ്ഥാപകൻ കെ.ബി. ജിനൻ, ഐഐഎ കോഴിക്കോട് സെന്റർ ചെയർമാൻ ആർക്കിടെക്റ്റ് ബ്രിജേഷ് ഷൈജൽ, സെക്രട്ടറി ആർക്കിടെക്റ്റ് നൗഫൽ സി ഹാഷിം, വൈസ് ചെയർമാൻ ആർക്കിടെക്റ്റ് പി.പി. വിവേക്, ആർക്കിടെക്റ്റ് വിനോദ് സിറിയക്, ആർക്കിടെക്റ്റ് പ്രശാന്ത് കെ തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്തിനകത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ആർക്കിടെക്റ്റുകളും കലാകാരൻമാരുമടക്കം ഇരുന്നൂറോളം ആളുകൾ സെമിനാറിൽ പങ്കെടുത്തു.