+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ര​ങ്ങു​പ​നി ബാ​ധി​ത​ൻ സ​ഞ്ച​രി​ച്ച ഓ​ട്ടോകളുടെ ഡ്രൈ​വ​ര്‍​മാ​രെ ക​ണ്ടെ​ത്തി; നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കു​ര​ങ്ങു​പ​നി ബാ​ധി​ച്ച രോ​ഗി സ​ഞ്ച​രി​ച്ച ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ന്ന​തും പോ​യ​തും വ്യ​ത്യ​സ്
കു​ര​ങ്ങു​പ​നി ബാ​ധി​ത​ൻ സ​ഞ്ച​രി​ച്ച ഓ​ട്ടോകളുടെ ഡ്രൈ​വ​ര്‍​മാ​രെ ക​ണ്ടെ​ത്തി; നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി
തി​രു​വ​ന​ന്ത​പു​രം: കു​ര​ങ്ങു​പ​നി ബാ​ധി​ച്ച രോ​ഗി സ​ഞ്ച​രി​ച്ച ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ന്ന​തും പോ​യ​തും വ്യ​ത്യ​സ്ത ഓ​ട്ടോ​ക​ളി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച ടാ​ക്സി ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

രോ​ഗ​ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​യാ​ളോ​ടൊ​പ്പം വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു​ പേ​ർ​ക്കാ​ണ് 21 ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ൽ നി​രീ​ക്ഷ​ണം നി​ർ​ദേ​ശി​ച്ച​ത്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
More in Latest News :