ലക്നോ: ഉത്തർപ്രദേശിൽ ഖുർജ നഗറിലെ മോസ്കിനുള്ളിൽവച്ച് വെടിയേറ്റ് വയോധികൻ കൊല്ലപ്പെട്ടു. ഷെയ്ഖ്പെൻ പ്രദേശവാസിയായ ഇദ്രിസ്(65) ആണ് കൊലചെയ്യപ്പെട്ടത്.
കൊലയാളിയെ ഇതുവരെ പിടികൂടിയിട്ടില്ല. സംഭവസമയത്ത് ഇദ്രിസിന്റെ മകനും ഒപ്പമുണ്ടായിരുന്നു. താനും പിതാവും നടന്നുവരുന്പോൾ അക്രമി പിതാവിനു നേരേ വെടിയുതിർക്കുകയായിരുന്നുവെന്നു ഇദ്രിസിന്റെ മകൻ പറഞ്ഞു.
ഭയന്നുപോയ പിതാവ് സമീപത്തെ മോസ്കിലേക്കു ഓടിക്കയറുകയും പിന്തുടർന്ന് എത്തിയ അക്രമി പിതാവിനെ വെടിവച്ചു കൊല്ലുകയുമായിരുന്നുവെന്നും മകൻ പോലീസിനോടു പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ചിലർ നിരീക്ഷണത്തിലാണെന്നും അക്രമിയെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.