ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ (സിയുഇടി) എഴുതാൻ കഴിയാത്തവർക്ക് അവസരം നഷ്ടമാകുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ മമിദല ജഗദേഷ് കുമാർ. പരീക്ഷ എഴുതാൻ കഴിയാതെപോയവർക്ക് വീണ്ടും പരീക്ഷനടത്തില്ലെന്ന് ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
നിരവധി നഗരങ്ങളിലെ വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, സാങ്കേതിക തകരാർ മൂലം പരീക്ഷ റദ്ദാക്കിയ പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലേയും പഞ്ചാബിലെ പത്താൻകോട്ടിലേയും 197 വിദ്യാർഥികൾക്ക് മറ്റൊരു അവസരം നൽകിയേക്കും- എൻടിഎ അധികൃതർ അറിയിച്ചു.