തിരുവനന്തപുരം: കേന്ദ്ര സർക്കാർ തന്നെ ശത്രുവായാണു കാണുന്നതെന്നു ചിലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. കോണ്ഗ്രസ് സർക്കാർ ഉണ്ടായിരുന്നപ്പോഴും പറയേണ്ടതു താൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അവർ എന്നെ ശത്രുവായി കണ്ടില്ല.
ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. ഭരിക്കുന്ന പാർട്ടി പറയുന്ന കാര്യങ്ങൾ മാത്രം നടപ്പിലാക്കുന്നതു ശരിയല്ല. അതു ജനാധിപത്യമല്ല. എല്ലാതരം അഭിപ്രായങ്ങളും കണക്കിലെടുക്കുന്ന ഭരണമാണു രാജ്യത്തു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശപ്പെട്ട അവസ്ഥയിലാണു മലയാള സിനിമ കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.