ന്യൂഡൽഹി: കെ.കെ. രമയ്ക്കെതിരേ എം.എം. മണി നിയമസഭയിൽ നടത്തിയ പ്രസംഗം അങ്ങേയറ്റം അപലപനീയമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. ഒരു കമ്മ്യൂണിസ്റ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയത്.
പറഞ്ഞത് തെറ്റെന്ന് ബോധ്യപ്പെട്ടാൽ പിൻവലിക്കേണ്ടത് കമ്മ്യൂണിസ്റ്റ് നടപടിയാണ്. മണിയെ നിയന്ത്രിക്കേണ്ടത് സിപിഎം ആണെന്നും ആനി രാജ വ്യക്തമാക്കി.
പറഞ്ഞത് തെറ്റെന്ന് ബോധ്യപ്പെട്ടാൽ പിൻവലിക്കേണ്ടത് കമ്മ്യൂണിസ്റ്റ് നടപടിയാണ്. മണിയെ നിയന്ത്രിക്കേണ്ടത് സിപിഎം ആണെന്നും ആനി രാജ വ്യക്തമാക്കി.