+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​താ​പ് പോ​ത്ത​ൻ അ​ന്ത​രി​ച്ചു

ചെ​ന്നൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ(70) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ
പ്ര​താ​പ് പോ​ത്ത​ൻ അ​ന്ത​രി​ച്ചു
ചെ​ന്നൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ(70) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

1978ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തൻ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ത​ക​ര, ചാ​മ​രം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​ ശ്ര​ദ്ധേ​യ ന​ട​നാ​യി.

മമ്മൂട്ടി നായകനായി എത്തിയ സിനിമ സിബിഐ-5 ദ് ബ്രെയ്ന്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം. നടൻ മോ​ഹ​ൻ​ലാ​ലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബാറോസിലും അദ്ദേഹം മികച്ച വേഷം ചെയ്യുന്നുണ്ട്.

മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ർ​മാ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലും കൈ​യൊ​പ്പ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മീണ്ടും ഒരു കാതല്‍ കഥൈയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ഋ​തു​ഭേ​ദം, ഡെ​യ്സി, ഒ​രു യാ​ത്രാ​മൊ​ഴി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും തെ​ലു​ങ്കി​ൽ ചൈ​ത​ന്യ എ​ന്ന ചി​ത്ര​വും ത​മി​ഴി​ൽ ജീ​വ, വെ​ട്രി​വി​ഴ, ല​ക്കി​മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ട​ക്കം ഏ​ക​ദേ​ശം മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​താ​പ് പോ​ത്ത​ൻ സം‌​വി​ധാ​നം ചെ​യ്തു.

1985ൽ ​ന​ടി രാ​ധി​ക​യെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ഈ ​ബ​ന്ധം അ​ധിക​കാ​ലം നീ​ണ്ടു നി​ന്നി​ല്ല. പി​ന്നീ​ട് തു​ട​ർ​ന്ന് സീ​നി​യ​ർ കോ​ർ​പ്പ​റേ​റ്റ് പ്രൊ​ഫ​ഷ​ണ​ലാ​യി​രു​ന്ന അ​മ​ല സ​ത്യ​നാ​ഥി​നെ 1990ൽ ​അ​ദ്ദേ​ഹം വി​വാ​ഹം ക​ഴി​ച്ചു.

ദ​മ്പ​തി​ക​ൾ​ക്ക് കേ​യ എ​ന്ന ഒ​രു മ​ക​ളു​ണ്ട്. 22 വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​വി​വാ​ഹ​വും 2012ൽ ​അ​വ​സാ​നി​ച്ചു.

തിരുവനന്തപുരം കുളത്തുങ്കല്‍ കുടുംബാംഗമാണ്. നി​ർ​മാ​താ​വ് ഹ​രി​പോ​ത്ത​ൻ സ​ഹോ​ദ​ര​നാ​ണ്.
More in Latest News :