+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടി​ന്‍റെ ഗേ​റ്റ് പൂട്ടിയിരുന്നതും വളർത്തു നായയും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു

വ​ർ​ക്ക​ല: വീ​ടി​ന് തീ​പി​ടി​ച്ച് എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ മ​രി​ച്ച സംഭവത്തിൽ ആദ്യത്തെ കുറെ സമയം അയൽക്കാർക്ക് പുറത്തുനിന്നു ബഹളം കൂട്ടാനല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില
വീ​ടി​ന്‍റെ  ഗേ​റ്റ് പൂട്ടിയിരുന്നതും വളർത്തു നായയും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു
വ​ർ​ക്ക​ല: വീ​ടി​ന് തീ​പി​ടി​ച്ച് എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ മ​രി​ച്ച സംഭവത്തിൽ ആദ്യത്തെ കുറെ സമയം അയൽക്കാർക്ക് പുറത്തുനിന്നു ബഹളം കൂട്ടാനല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഗേറ്റ് അകത്തുനിന്നു പൂട്ടിക്കിടന്നതും വീട്ടിലെ വളർത്തു നായയെ അഴിച്ചുവിട്ടിരുന്നതുമാണ് നാട്ടുകാർക്കു അകത്തുകടക്കാൻ തടസമായത്.

പോർച്ചിലെ ബൈക്കുകളിൽ തീയാളുന്നതു കണ്ട് ആദ്യമൊക്കെ നാട്ടുകാർ ഉച്ചത്തിൽ വീട്ടുകാരെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും തിരികെ ലഭിച്ചില്ല. ഇതോടെ നാട്ടുകാരിൽ ഒരാൾ കല്ലെറിഞ്ഞ് മുകളിലത്തെ നിലയിലുള്ള ഒരു ജനൽ ഗ്ലാസ് പൊട്ടിച്ചു. ഗ്ലാസ് പൊട്ടിയ ഉടനെ ഇതിലൂടെ കറുത്ത പുക പുറത്തേക്കു വന്നു.

ഇതോടെ വീടിനുള്ളിലും തീയും പുകയും നിറഞ്ഞിരിക്കുകയാണെന്നു നാട്ടുകാർക്കു മനസിലായി. ഇതോടെയാണ് ഇവർ വീടിന് അകത്തേക്കു കടന്നു രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചത്. ഒടുവിൽ വീട്ടുവളപ്പിൽ എത്തിയെങ്കിലും വീടിനു ഗ്രിൽ പിടിപ്പിച്ചിട്ടുള്ളതിനാൽ വീണ്ടും അകത്തേക്കു കയറുന്നതിനു ബുദ്ധിമുട്ട് നേരിട്ടു.

മുകളിലത്തെ ഒരു വാതിൽ ഏറെ കഷ്ടപ്പെട്ട് നാട്ടുകാർ ചവിട്ടിത്തുറന്നെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാൽ അകത്തേക്കു ക‍യറാൻ കഴിയുന്ന സ്ഥിതിയിൽ ആയിരുന്നില്ല. അതുപോലെ അകത്തുനിന്നു രക്ഷിക്കണേയെന്നുള്ള വിളിയും പുറത്തേക്കു വന്നു. വാതിൽ തുറന്നു പുറത്തേക്കു വരാൻ പുറത്തിനിന്നവർ ആവശ്യപ്പെട്ടെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാൽ വാതിൽ എവിടെയാണെന്നു കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.

അതുപോലെ ശ്വസിക്കാനും കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അതേസമയം, കുഞ്ഞ് കരയുന്ന ശബ്ദവും കേൾക്കാമായിരുന്നെന്നു നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ മുറികളും എസി ഉള്ള വീടാണിത്. എല്ലാ എസികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ അടച്ചുപൂട്ടിയ മുറി ആയിതിനാലാണ് മുറികളിൽ പെട്ടെന്നു പുക നിറഞ്ഞതെന്നു കരുതുന്നു. അതോടൊപ്പം വീടിനുള്ളിൽ ഇന്‍റീരിയർ ചെയ്തിരുന്നതും തീ വേഗത്തിൽ പടർന്നുപിടിക്കാൻ ഇടയാക്കി.

ചെ​റു​ന്നി​യൂ​ർ ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള ര​ണ്ടു നി​ല വീ​ട്ടി​ലാ​ണ് ഇ​ന്നു പു​ല​ർ​ച്ചെയോടെയാണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. വീ​ട്ടു​ട​മ​സ്ഥ​ൻ ബേ​ബി എ​ന്ന പ്ര​താ​പ​ൻ(62), ഭാ​ര്യ ഷെ​ർ​ലി(53), ഇ​വ​രു​ടെ മ​ക​ൻ അഹിൽ(25), മ​റ്റൊ​രു മ​ക​നാ​യ നി​ഹുലി​ന്‍റെ ഭാ​ര്യ അ​ഭി​രാ​മി(24), നി​ഖിലി​ന്‍റെയും അ​ഭി​രാ​മി​യു​ടെ​യും എ​ട്ട് മാ​സം പ്രാ​യ​മു​ള്ള ആ​ൺ കു​ഞ്ഞ് റയാൻ എ​ന്നി​വ​ർ ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ മൂ​ത്ത മ​ക​ൻ നി​ഹുലി​നെ(29) തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇദ്ദേഹത്തെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ര​ണ്ടു നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. കാ​ർ​പോ​ർ​ച്ചി​ൽ തീ ​ആ​ളി​ക്ക​ത്തു​ന്ന​തു ക​ണ്ട അ​യ​ൽ​വാ​സി​യാ​യ കെ. ​ശ​ശാ​ങ്ക​നാ​ണ് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്. ആ​ളു​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും വീ​ടി​നു​ള്ളി​ലേ​ക്കു തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​രു​ന്നു. കാ​ർ​പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന നാ​ലു ബൈ​ക്കു​ക​ൾ ക​ത്തി​യി​ട്ടു​ണ്ട്.

തീ ​ഉ​യ​രു​ന്ന​ത് ക​ണ്ടു നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ എ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്സും പോലീ​സും ചേ​ര്‍​ന്ന് തീ​യ​ണ​ച്ച്‌ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​പ്പോ​ഴേ​ക്കും അ​ഞ്ചു​പേ​രും മ​രി​ച്ചി​രു​ന്നു. പു​ക ശ്വ​സി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്നു. റൂ​റ​ൽ എ​സ്പി ദി​വ്യ ഗോ​പി​നാ​ഥ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗം മു​ഴു​വ​ൻ തീ​പി​ടി​ച്ചു ന​ശി​ച്ചു.

അ​ഭി​രാ​മി​യു​ടെയും കു​ഞ്ഞിന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്ന​തു മു​ക​ളി​ല​ത്തെ മു​റി​യി​ലെ ബാ​ത്റൂ​മി​ൽ ആ​യി​രു​ന്നു. അ​ഹി​ൽ മു​ക​ളി​ല​ത്തെ നി​ല​യി​ലും പ്ര​താ​പ​നും ഷേ​ർ​ളി​യും താ​ഴ​ത്തെ നി​ല​യി​ലു​മാ​ണ് കി​ട​ന്നി​രു​ന്ന​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഒ​രു സ്കൂ​ട്ട​റി​നും ര​ണ്ട് കാ​റു​ക​ൾ​ക്കും തീ​പി​ടി​ച്ചി​രു​ന്നി​ല്ല.

വ​ര്‍​ക്ക​ല പു​ത്ത​ന്‍ ച​ന്ത​യി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​ണ് പ്ര​താ​പ​ന്‍. പ്ര​താ​പ​ന് മൂ​ന്ന് ആ​ണ്‍ മ​ക്ക​ളാ​ണ് ഉ​ള്ള​ത്. ഒ​രു മ​ക​ന്‍ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി മും​ബൈ​യി​ലാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​ട​ക്കം പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത​ത്തി​ൽ‌ എ​സികളും ക​ത്തി ന​ശി​ച്ചു. ബൈ​ക്കി​ലെ പെ​ട്രോ​ളി​ൽ നി​ന്നാ​ണോ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി പോ​സ്റ്റു​മോ​ര്‍​ട്ട​വും ന​ട​ത്തി​യ ശേ​ഷം സം​സ്കാ​രം ന​ട​ത്തും.
More in Latest News :