പരുമല: മാന്നാറിൽ സൂപ്പർമാർക്കറ്റിന് തീപിടിച്ച് വലിയ നാശനഷ്ടം. മാന്നാർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് ബസാർ എന്ന സൂപ്പർ മാർക്കറ്റിനാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് വസ്തുക്കളിലേക്ക് പടർന്ന തീ കട മുഴുവൻ വ്യാപിക്കുകയായിരുന്നു. കട മുഴുവൻ കത്തിനശിച്ചതായാണ് വിവരം. ആളപായമില്ല.
അടുത്തുള്ള പലചരക്ക് കടയിലേക്കും തീ പടർന്നിരുന്നു. ഈ കട ഭാഗീകമായി കത്തിനശിച്ചു. ഫയർഫോഴ്സിന്റെ 10 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ അണച്ചുവെങ്കിലും കടുത്ത പുക കാരണം കടയ്ക്കുള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല.
കടയുടെ ഉള്ളിൽ കയറി പരിശോധിച്ചെങ്കിൽ മാത്രമേ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്താനാകു. അതേസമയം, തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.