+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല്ലു​മാ​ല സെ​റ്റി​ൽ "ത​ല്ല്': ഷൈ​ൻ ടോം ​ചാ​ക്കോ നാ​ട്ടു​കാ​രെ മ​ർ​ദി​ച്ചെന്നാരോപണം

കൊ​ച്ചി: സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ നാ​ട്ടു​കാ​രെ ത​ല്ലി​യെ​ന്ന് ആ​രോ​പ​ണം. ത​ല്ലു​മാ​ല സി​നി​മ​യു​ടെ ക​ള​മ​ശേ​രി ലൊ​ക്കേ​ഷ​നി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ ഷ​മീ​ർ എ​ന്ന​യാ​ളെ ആ​ശ
ത​ല്ലു​മാ​ല സെ​റ്റി​ൽ
കൊ​ച്ചി: സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ നാ​ട്ടു​കാ​രെ ത​ല്ലി​യെ​ന്ന് ആ​രോ​പ​ണം. ത​ല്ലു​മാ​ല സി​നി​മ​യു​ടെ ക​ള​മ​ശേ​രി ലൊ​ക്കേ​ഷ​നി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ ഷ​മീ​ർ എ​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലൊ​ക്കേ​ഷ​നി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്ക​മു​ട​ലെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും സ്ഥ​ല​ത്തു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​യ​തി​നെത്തു​ട​ർ​ന്ന് ഷൈ​ൻ ടോം ​ചാ​ക്കോ​യും സം​ഘ​വും നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രുന്നാണ് നാട്ടുകാരുടെ പരാതി.

ത​ര്‍​ക്ക​ത്തി​നി​ട​യ്ക്ക് ന​ട​ൻ ടൊ​വി​നോ​യും ഇ​ട​പെ​ട്ടു. ഇ​തോ​ടെ സ്ഥ​ല​ത്തു സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, നാ​ട്ടു​കാ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെന്നു സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.



ടൊ​വി​നോ തോ​മ​സ്, ഷൈ​ൻ ടോം ​ചാ​ക്കോ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ത​ല്ലു​മാ​ല.
More in Latest News :