+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​ൻ സൈ​നി​ക നേ​താ​വി​നെ വ​ധി​ച്ച​താ​യി യു​ക്രെ​യ്ൻ; പ്ര​തി​ക​രി​ക്കാ​തെ റ​ഷ്യ

കീ​വ്: കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ ഖാ​ർ​കീ​വി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​നി​ടെ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ മേ​ജ​ർ ജ​ന​റ​ൽ വി​റ്റാ​ലി ജെ​റാ​സി​മോ​വ് കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​
റ​ഷ്യ​ൻ സൈ​നി​ക നേ​താ​വി​നെ വ​ധി​ച്ച​താ​യി യു​ക്രെ​യ്ൻ; പ്ര​തി​ക​രി​ക്കാ​തെ റ​ഷ്യ
കീ​വ്: കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ ഖാ​ർ​കീ​വി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​നി​ടെ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ മേ​ജ​ർ ജ​ന​റ​ൽ വി​റ്റാ​ലി ജെ​റാ​സി​മോ​വ് കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്ൻ പ്ര​തി​രോ​ധ ര​ഹ​സ്യാ​ന്വേ​ഷ​ണ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ റ​ഷ്യ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

റ​ഷ്യ​യി​ലെ സെ​ൻ​ട്ര​ൽ മി​ലി​ട്ട​റി ഡി​സ്ട്രി​ക്റ്റി​ന്‍റെ 41-ആം ​ആ​ർ​മി​യു​ടെ മേ​ജ​ർ ജ​ന​റ​ൽ, ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ്, ആ​ദ്യ​ത്തെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റു​മാ​യി​രു​ന്നു ജെ​റാ​സി​മോ​വ്. മ​റ്റു നി​ര​വ​ധി മു​തി​ർ​ന്ന റ​ഷ്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യും യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ജെ​റാ​സി​മോ​വി​ന്‍റേ​ത് എ​ന്ന ക​രു​തു​ന്ന ചി​ത്ര​വും യു​ക്രെ​യ്ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കു​വ​ച്ചു. ര​ണ്ടാം ചെ​ചെ​ൻ യു​ദ്ധ​ത്തി​ലും റ​ഷ്യ​യു​ടെ സി​റി​യ​ൻ ദൗ​ത്യ​ത്തി​ലും ജെ​റാ​സി​മോ​വ് പ​ങ്കാ​ളി​യാ​യി​രു​ന്നു​വെ​ന്ന് യു​ക്രെ​നി​യ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് പ​റ​യു​ന്നു. ക്രി​മി​യ പി​ടി​ച്ച​ട​ക്കി​യ​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​തി​ന് അ​ദ്ദേ​ഹ​ത്തി​ന് മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :