+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ട​താ​യി യു​ക്രെ​യ്ൻ

കീ​വ്: ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ട​താ​യി യു​ക്രെ​യ്ൻ. റ​ഷ്യ​ൻ അ​ധി​നി​വേ​ശം തു​ട​ങ്ങി​യ​ശേ​ഷം 20,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 146,000 വി​ദേ​ശ പൗ​ര​ൻ​മാ​രെ രാ​ജ്യം വ
ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ട​താ​യി യു​ക്രെ​യ്ൻ
കീ​വ്: ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ട​താ​യി യു​ക്രെ​യ്ൻ. റ​ഷ്യ​ൻ അ​ധി​നി​വേ​ശം തു​ട​ങ്ങി​യ​ശേ​ഷം 20,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 146,000 വി​ദേ​ശ പൗ​ര​ൻ​മാ​രെ രാ​ജ്യം വി​ട്ടാ​നാ​യി സ​ഹാ​യി​ച്ചെന്നും യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സു​മി, ഖാ​ർ​കി​വ്, മ​രി​യു​പോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നാ​യി മാ​നു​ഷി​ക ഇ​ട​നാ​ഴി​ക​ൾ തു​റ​ക്കാ​ൻ റ​ഷ്യ ഉ​ട​ൻ വെ​ടി​വ​യ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം റ​ഷ്യ-​യു​ക്രെ​യ്‍​ന്‍ മൂ​ന്നാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച പുരോഗമിക്കുകയാണ്. ബെ​ലാ​റൂ​സി​ലാ​ണ് ച​ർ​ച്ച നടക്കുന്നത്. മ​നു​ഷ്യ​ത്വ ഇ​ട​നാ​ഴി​യാ​ണ് ച​ർ​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യി​ലാ​ണ് വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച്. ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന ഒ​ന്നാം​വ​ട്ട ച​ർ​ച്ച​യും മാ​ർ​ച്ച് നാ​ലി​ന് ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യും ബെ​ലാ​റൂ​സി​ല്‍ വ​ച്ചാ​ണ് ന​ട​ന്ന​ത്.

അ​ടു​ത്ത വ്യാ​ഴാ​ഴ്ച റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും യു​ക്രെ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​മി​ട്രോ കു​ലേ​ബ​യും ത​മ്മി​ലും ച​ർ​ച്ച ന​ട​ത്തും.
More in Latest News :